ചെന്നിത്തല: സ്‌കൂട്ടറിൽ സഞ്ചരിച്ച് മദ്യക്കച്ചവടം നടത്തുകയായിരുന്ന മുൻ അബ്കാരി കേസ് പ്രതിയെ എക്സൈസ് സംഘം പിടികൂടി. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വീട്ടിൽ ശിവപ്രകാശിനെ (57) യാണ് ശനിയാഴ്ച രാത്രി ചെന്നിത്തല കോട്ടമുറി ഭാഗത്ത് നിന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഹോണ്ട ആക്ടീവ ഗ്രേസ് സ്കൂട്ടറും, ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 22,150 രൂപയും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ വി.രമേശൻ, പ്രിവന്റീവ് ഓഫീസർ ബിനോയ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം, ദീപു, പ്രതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.