മാവേലിക്കര : കാർബൺ ബ്ലേയ്‌സ് ഫിലിം സൊസൈറ്റി സംഘടപ്പിക്കുന്ന ഭരതൻ അനുസ്‌മരണവും പുസ്‌തക പ്രകാശനവും നാളെ വൈകിട്ട് 3ന് വ്യാപാര ഭവനിൽ നടക്കും. തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര രചിച്ച, ഈ നമ്പർ ഇപ്പോഴും തിരക്കിലാണ്, എന്ന നോവലിന്റെ പ്രകാശനച്ചടങ്ങ് എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ പുസ്‌തകം പ്രകാശനം ചെയ്യും. നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര പുസ്‌തകം ഏറ്റുവാങ്ങും. സൊസൈറ്റി പ്രസിഡന്റ് ജേക്കബ് ഉമ്മൻ അധ്യക്ഷനാകും. ഭരതൻ അനുസ്മരണം സംവിധായകൻ നൂറനാട് രാമചന്ദ്രൻ നിർവഹിക്കും.