മാവേലിക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റും ഇസാറ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറും നേത്ര പരിശോധന ക്യാമ്പും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിനോജ് സത്യാ അദ്ധ്യക്ഷനായി. ഡോ.ലിന്റോ തോമസ്, ആരോഗ്യ വിഭാഗം പി.ആർ.ഒ എസ്.സബീന, എ.കെ.പി.എ ജില്ലാ വെൽഫയർ കൺവീനർ കൊച്ചുകുഞ്ഞ് കെ.ചാക്കോ, യൂണിറ്റ് സെക്രട്ടറി ടെനിബി ജോർജ്, വൈസ് പ്രസിഡന്റ് സുധാകരൻ കാമിയോ, മേഖല ട്രഷറർ ശശിധരൻ ഗീത്, യൂണിറ്റ് ട്രഷറർ ആർ.ദാസ് എന്നിവർ സംസാരിച്ചു.