മാവേലിക്കര: ഓണാട്ടുകര സാഹിതി സംഘടിപ്പിച്ച കുട്ടിവരക്കൂട്ടം ത്രിദിന ചിത്രകലാ ക്യാമ്പ് രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ സമാപിച്ചു. പ്രസിഡന്റ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി. നോവലിസ്റ്റ് കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.മാമ്മൻ വർക്കി, ബി.സോമശേഖരൻ ഉണ്ണിത്താൻ, ജോർജ് തഴക്കര, ക്യാമ്പ് ഡയറക്ടർ ആർട്ടിസ്റ്റ് മോഹനൻ വാസുദേവൻ, പ്രൊഫ.വി.സി.ജോൺ, ശശികുമാർ മാവേലിക്കര, ആർട്ടിസ്റ്റുമാരായ ആർ.പാർത്ഥസാരഥിവർമ, ശ്രീകുമാർ ഓലകെട്ടിയമ്പലം, പ്രസാദ് ദൊരസ്വാമി, ഫിലിപ്പ് തര്യൻ എന്നിവർ സംസാരിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ക്യാമ്പ് അംഗങ്ങളായ മാനസമീര, ആനന്ദ് ശ്രീകുമാർ എന്നിവരെ അനുമോദിച്ചു.