photo

ചേർത്തല: കേരള സ്​റ്റേ​റ്റ് റേഷൻ റീട്ടയിൽ ഡീലേഴ്സ് അസോസിയേഷൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് തൈയ്ക്കൽ സത്താർ ഉദ്ഘാടനം ചെയ്തു. താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനം
താലൂക്ക് പ്രസിഡന്റ് ഇ.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു.കാലാവധി കഴിഞ്ഞ ആട്ട തിരിച്ചെടുക്കുക, മാർച്ച് മാസത്തെ കമ്മീഷൻ ഉടൻ നൽകുക, ദുരിതകാലഘട്ടങ്ങളിൽ വിതരണം ചെയ്ത കി​റ്റിന്റെ കമ്മീഷൻ കോടതി വിധിയ്ക്ക് അനുസരണമായി ഉടൻ വിതരണം ചെയ്യുക എന്നിവ
യോഗം ആവശ്യപ്പെട്ടു.രാജ് മോഹൻ, ജയചന്ദ്രൻ,എൻ.രാജീവ് എന്നിവർ സംസാരിച്ചു.