s

ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പിയുടെ വജ്രജൂബിലി ആഘോഷം ജൂലായ 25ന് നടക്കും. ആഘോഷത്തിന്റെ ഭാഗമായി ഏഴ് നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം നടത്തും. റോട്ടറി വില്ലേജ് എന്ന പേരിലുള്ള പദ്ധതിക്കായി മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കാട്ടുകട ക്ഷേത്രത്തിനു സമീപം 20 സെന്റ് സ്ഥലം വാങ്ങി.

വാർത്താസമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോൺ.വി.ജോർജ്, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാൻ രാജു ചാണ്ടി, ടോമി ഈപ്പൻ, ടി.ശിവകുമാർ, ജോൺ കുര്യൻ എന്നിവർ പങ്കെടുത്തു.