sddfsw

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 761-ാം നമ്പർ പള്ളിപ്പുറം വടക്ക് ശാഖാവയൽവാരം കുടുംബയൂണിറ്റിന്റെ 11-ാമത് വാർഷിക പൊതുയോഗവും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പാണാവള്ളി മേഖല ചെയർമാൻ കെ.എൽ. അശോകൻ നിർവ്വഹിച്ചു. കാളിദാസും ശ്രീലക്ഷ്മി പരമേശ്വരനും അവാർഡുകൾ ഏറ്റുവാങ്ങി. ശാഖ പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ അദ്ധ്യക്ഷനായി. സെക്രട്ടറി സുധീർ കോയിപ്പറമ്പിൽ പഠനോപകരണ വിതരണം നടത്തി. കടുത്തുരുത്തി യൂണിയൻ കൗൺസിലർ ജയൻ മേമ്മുറി പ്രഭാഷണം നടത്തി. പി.പി. ദിനദേവൻ, സിന്ധു പരമേശ്വരൻ, വി.ജി.സുഗുണൻ, പത്മനാഭൻ, രാധ ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.