അമ്പലപ്പുഴ : തകഴി ഗ്രാമപഞ്ചായത്ത് വളപ്പിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പൊതുടോയ്ലറ്റും ജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കഴിഞ്ഞ രണ്ടുവർഷമായി ജീവനക്കാർ സ്വകാര്യമായി ഉപയോഗിക്കുന്നതായി പരാതി. സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ഇതുകാരണം ബുദ്ധിമുട്ടനുഭവിക്കുന്നത്. പൊതുജനങ്ങൾക്കായി ഇവ തുറന്നുനൽകിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് പടിക്കൽ സമരം സംഘടിപ്പിക്കുമെന്ന് തകഴി വികസന സമിതി പ്രസിഡന്റ് കരുമാടി മോഹൻ, സെക്രട്ടറി ബൈജു നാരാണത്ത് എന്നിവർ അറിയിച്ചു.