ആലപ്പുഴ: എസ്.ഡി കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ ഡോ.ജി. നാഗേന്ദ്ര പ്രഭുവിന് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് പ്രബന്ധമവതരിപ്പിക്കുവാൻ ക്ഷണം. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ സർവ്വകലാശാലയിൽ 15,16 തിയതികളിൽ നടക്കുന്ന അധിനിവേശ ജീവജാലങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്ലീനറി സ്പീക്കറായി (പ്രത്യേക ക്ഷണിതാവ്) പങ്കെടുത്ത് ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കും. ബയോടെക്‌നോളജിയിൽ ഗവേഷണ ബിരുദമുള്ള ഡോ.പ്രഭു കഴിഞ്ഞ 25 വർഷങ്ങളായി കുളവാഴ അടക്കമുള്ള ജലജന്യ കളകളിൽ നിന്നും വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. നിരവധി അന്തർദ്ദേശീയ- ദേശീയ ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.