മുഹമ്മ: മുഹമ്മ പെരുന്തുരുത്ത് വടക്കേകരിയിലെ നെൽക്കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവ്വഹിച്ചു.കൊടും വേനലിൽ പ്രതീക്ഷിച്ച വിളവ് ലഭിക്കാനിടയില്ല.കളകളുടെ ആധിക്യവും കർഷകർക്ക് തിരിച്ചടിയായി.ഉമ നെല്ലാണ് വിതച്ചിരുന്നത്. മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ, അമ്പലപ്പുഴ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ എ.പി.ഷൈനമ്മ, ഇൻസ്പെക്ടർ ടി.വി.മനോജ്,കെ.ലളിതാംബിക,ആർ.ശ്രേയ, പാടശേഖര സമിതി സെക്രട്ടറി വിനീത താരേഴത്ത്,
കൃഷിക്കാരായ രാമൻ നായർ,പി.ആർ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.