ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ താലൂക്ക് പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ് ടൂ വിജയികളെ ആദരിക്കൽ ചടങ്ങും നടന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ ഉദ്ഘാടനം ചെയ്തു. വിജയികളെ ജില്ലാ സപ്ളൈ ഓഫീസർ സി.വി.മോഹൻകുമാർ ആദരിച്ചു. യോഗത്തിൽ സേതുലക്ഷ്മി, സിനിജ, അമ്പിളി, കെ.എസ്.ആസിഫ്, എസ്.രാമചന്ദ്രൻ, സുരേഷ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഉദയ കുമാർ ഷേണായ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും റാണിമോൾ നന്ദിയും പറഞ്ഞു.