ചേർത്തല:ലോക മാതൃദിനാഘോഷത്തിന്റെ ഭാഗമായി ചേർത്തല മുട്ടം സെന്റ് മേരീസ് ഇടവകയിലെ സോഷ്യൽ സർവീസ് വിംഗായ സമരീറ്റൻസ് ഗ്രൂപ്പ്അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ ഏറ്റവും പ്രായം ചെന്ന അമ്മമാരെ ആദരിച്ചു. ചടങ്ങിൽ ജോമോൻ കണിശേരി,ബൈജു വടശേരി,ജിബിൻ കുന്നുംപുറം,മനോജ് മാളിയേക്കൽ,സാബു വടേക്കേരി,പ്രിജി ഫ്രാൻസിസ് ഗ്രേസ് നിവാസ്, സോജൻ ജോസഫ് ഉമ്മാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.