പൂച്ചാക്കൽ : പീലിംഗ് ഷെഡുകളിൽ ചെമ്മീൻ വരവ് കുറഞ്ഞതോടെ തൊഴിലാളികൾ പ്രതിസന്ധിയിൽ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയിരുന്ന ചെമ്മീൻ പീലിംഗ് ഷെഡുകളിൽ തോട് കളഞ്ഞ് സമുദ്രോത്പ്പന്ന കമ്പനികളിൽ സംസ്ക്കരിച്ചാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ ചെമ്മീൻ വളർത്തുന്ന സംസ്ഥാനങ്ങളിലെ കമ്പനികളിൽ തന്നെ സംസ്ക്കരിക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയതോടെ, തീര പ്രദേശത്തെ പീലിംഗ് ഷെഡുകളിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിനാളുകൾ ദുരിത്തതിലാണ്.
കയർ മേഖല തകർന്നപ്പോൾ കയർ പിരിത്തൊഴിലാളികൾ തങ്ങളുടെ കയർ ഷെഡുകൾ പീലിംഗ് ഷെഡുകളാക്കിയാണ് ഉപജീവനത്തിന് മാർഗം കണ്ടെത്തിയത്. എല്ലാ ദിവസവും ഷെഡുകളിൽ എത്തിയിരുന്ന ചെമ്മീൻ, ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. വരും നാളുകളിൽ ഇത് പൂർണ്ണമായി നിലക്കുമോ എന്നാണ് തൊഴിലാളികളുടെ ആശങ്ക . ആഴ്ചയിൽ 2500 രൂപ ശരാശരി കിട്ടിക്കൊണ്ടിരുന്നവർക്ക് ഇപ്പോൾ കിട്ടുന്നത് 700 രൂപ മാത്രമായി ചുരുങ്ങി.
......
പീലിംഗ് തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാൻ അടിയന്തരമായി ഇടപെടണം.
പി.എസ്. അരവിന്ദൻ,പീലിംഗ് തൊഴിലാളി തൈക്കാട്ടുശ്ശേരി മണ്ഡലം പ്രസിഡന്റ്