ambala

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി ജുമാ മസ്ജിദിലെ ആണ്ട് നേർച്ചയ്ക്ക് സമാപനം കുറിച്ച് പള്ളി അങ്കണത്തിൽ നടന്ന സാദാത്ത് സംഗമം സയ്യിദ് അബ്ദുൾ റഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ മാനവ സഹൃദയ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുറക്കാട് പഴയങ്ങാടി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ .സലിം ശബ്‌നം മൻസിൽ, സെക്രട്ടറി അബ്ദുൾ ലത്തീഫ്, സുബൈർ കുട്ടി എന്നിവർ സംസാരിച്ചു. മഖ്ബറ സിയാറത്തിന് പി. എം. ത്വാഹ ജിഫ്രി തങ്ങൾ നേതൃത്വം നൽകി. അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന ആണ്ടുനേർച്ചയിൽ 15000 ലേറെ വിശ്വാസികൾ പങ്കെടുത്തതായി ജമാഅത്ത് കമ്മറ്റി അറിയിച്ചു.