photo

ചേർത്തല: സി.ബി.എസ്.സി 12ാം ക്ലാസ് പരീക്ഷയിൽ വീണ്ടും നൂറുശതമാനം വിജയവുമായി വി.എൻ.എസ്.എസ് എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ. പ്ലസ്ടുവിൽ പരീക്ഷയെഴുതിയ 40 കുട്ടികളിൽ 26 പേർ ഡിസ്റ്റിംഗ്ഷനും 14 പേർ ഫസ്റ്റ് ക്ലാസും നേടി. വി.എസ്.പാർവതി,പി.എസ്.കാർത്തിക,ദേവനാരായണൻ എന്നിവർ എല്ലാ വിഷയങ്ങളിലും എ1 നേടി. കെമിസ്ട്രയിൽ പാർവതിയും കമ്പ്യൂട്ടർ സയൻസിൽ ദേവനാരായണനും നൂറിൽ നൂറുമാർക്കും നേടി. നൂറു ശതമാനം വിജയം നേടുന്നതിനുള്ള കുട്ടികളുടെ ആത്മാർത്ഥമായ പരിശ്രമത്തേയും അദ്ധ്യാപകരുടേയും രക്ഷകർത്താക്കളുടേയും ഇടപെടലുകൾക്കും സ്പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമന്റേയും,പ്രിൻസിപ്പൽ സുസൻ തോമസിന്റേയും പ്രവർത്തനങ്ങളേയും സ്കൂൾ മാനേജർ വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു.