s

ആലപ്പുഴ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സ്ഥാപക ദിനം 'അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ' എന്ന പേരിൽ പതാകദിനമായി ആദരിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടന്നു. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് സജി ഫാസിൽ ഹരിപ്പാട് വന്ദികപ്പള്ളിയിൽ പതാക ഉയർത്തി.

വടുതല ജെട്ടി, നദുവത്ത് നഗർ, പെരുമ്പളം കവല, ആഞ്ഞിലത്തോട് ജംഗ്‌ഷൻ, വടുതല ജംഗ്‌ഷൻ, ഹരിപ്പാട് ഡാണാപ്പടി, വണ്ടാനം

എന്നിവിടങ്ങളിൽ മുൻ ജില്ലാ പ്രസിഡന്റുമാരായ ഹുസൈബ് വടുതല, ടി.എ റാഷിദ്, ടി.എ ഫയാസ്, അബ്ദുൽ ഹക്കീം പാണാവള്ളി, അബൂബക്കർ വടുതല, സാദിഖ് റഷീദ്, നവാസ് ജമാൽ എന്നിവർ പതാക ഉയർത്തി.