ഹരിപ്പാട് : കുത്തിയോട്ടത്തിന്റെ കുലപതി മുതുകുളം മീനത്തതിൽ കേശവപിള്ള 107- മത് ചരമവാർഷിക അനുസ്മരണവും കുത്തിയോട്ട പ്രതിഭകൾക്ക് അനുമോദനവും ആകാശവാണി തിരുവനന്തപുരം റിട്ട. പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സുരേഷ് മണ്ണാറശ്ശാല അദ്ധ്യക്ഷനായി. റബ്ബർ ബോർഡ് റിട്ട. പ്രൊഡക്ഷൻ കമ്മീഷണർ ഏവൂർ സൂര്യകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ഏവൂരേത്ത് സനൽകുമാറിനെയും കുത്തിയോട്ട രംഗത്ത് 30 വർഷം പൂർത്തിയാക്കിയ ബിനു പരമേശ്വരൻ, ഏവൂർ രവീന്ദ്രൻ, മനോജ് കൊട്ടിലപ്പാട്ട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കരുവാറ്റ കെ.എം.പങ്കജാക്ഷൻ, ഡോ.രാജേഷ് കുടശ്ശനാട്, പ്രൊഫ.പ്രയാർ.പി. രാധാകൃഷ്ണക്കുറുപ്പ്, ഗീതാകൃഷ്ണൻ മീനത്തതിൽ, ഹരിപ്പാട് പ്രസന്നകുമാർ, ഹരികൃഷ്ണൻ പടിഞ്ഞാറേമഠം എന്നിവർ സംസാരിച്ചു. മുതുകുളം മീനത്തതിൽ കേശവപിള്ള അനുസ്മരണ സമിതിയും മുതുകുളം ദേവീ മാഹാത്മ്യം കുത്തിയോട്ട സമിതിയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.