ആലപ്പുഴ: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററി വെയേഴ്സ് ഡീലർമാരുടെ സംഘടനയായ അക്ടിസാദായുടെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് ജോബി പയ്യപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ തോമസ് പി.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. അക്ടിസാദാ സംസ്ഥാന സെക്രട്ടറി മുനവ്വർ സാദത്,ബിനോയ് വെട്ടിക്കാട്ടിൽ , മധു, ജില്ലാ സെക്രട്ടറി ബിജു വിജയൻ, ജില്ലാ ട്രഷറർ അലക്സ് കുര്യൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബ സംഗമംവും കലാപരിപാടികളും നടന്നു. ഇരുന്നൂറോളം ടൈൽസ്, സാനിറ്ററി വെയേഴ്സ് ഡീലർമാരും കുടുംബംഗാങ്ങളും പങ്കെടുത്തു.