കുട്ടനാട് : രാമങ്കരി ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങളുടെ കൂടെ പിന്തുണയോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11 ന് ചർച്ചചെയ്യും. യു.ഡി.എഫിലെ നാല് അംഗങ്ങൾക്ക് പുറമേ സി.പി.എമ്മിലെ മൂന്ന് അംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്. പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ ,വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർക്കെതിരെ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിൻസി വർഗീസിന് കകഴിഞ്ഞ 3നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത് .ആകെ 13 അംഗങ്ങളുള്ള പഞ്ചായത്തിൽ 7 പേർ പിന്തുണയ്ക്കുന്നതിനാൽ പ്രമേയം പാസാകാനാണ് സാധ്യത.