ചാരുംമൂട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപ്പോൺ -പടനിലം യൂണിറ്റ് വാർഷിക പൊതുയോഗംകേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയൻ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി മണിക്കുട്ടൻ ഇഷോപ്പി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ജോർജ് ചെറിയാൻ പ്രവർത്ത റിപ്പോർട്ടും ട്രഷറർ ജോഷ്വാ മാത്യു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി വിജയൻ ലക്ഷ്മി (പ്രസിഡന്റ്) , ജോർജ് ചെറിയാൻ (ജനറൽ സെക്രട്ടറി), ജോഷ്വാ മാത്യു (ട്രഷറർ), ശ്രീജിത്ത് (വൈസ് പ്രസിഡന്റ്), സുരേന്ദ്രൻ പിള്ള (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.