ചാരുംമൂട്: താമരക്കുളം ചത്തിയറ പുതിയകാവ് ശ്രീഭദ്ര - ശ്രീദുർഗ്ഗ - ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന പുന:പ്രതിഷ്ഠാദി
ന മഹോത്സവം സമാപിച്ചു.ഉത്സവത്തിന്റെ ഭാഗമായി പ്രതിഭകൾക്കുളള പ്രഥമ പുരസ്കാര സമർപ്പണ നടന്നു. മേൽ ശാന്തി ഹരി നമ്പൂതിരി ചടങ്ങിന് ഭദ്രദീപം തെളിച്ചു. പുരസ്ക്കാര സമർപ്പണ സമ്മേളനം താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനിൽ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ ഡോ.ജി.ദിവ്യാരാജ്, ഐ.എസ്.ആർ.ഒയിൽ നിന്ന് കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ ഡോ.എസ്.ആശ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയഡോ. നവിതരാജ് എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.രാജൻ പിള്ള, ക്ഷേത്ര ഉപദേശക സെക്രട്ടറി വിജയൻപിള്ള തയിലേത്ത്, ജി.സുകുമാരൻ പിള്ള, ഭാസ്കരൻപിള്ള രാമചന്ദ്രൻ പിള്ള, മുരളീധരൻ പിള്ള,പ്രഭാകരൻ പിള്ള, ജി.പ്രസന്നൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.