ചേർത്തല: എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ 15ന് രാവിലെ 10 മുതൽ നാലു വരെ ചെറു ധാന്യങ്ങളുടെ പ്രാധാന്യം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം എന്നിവയെ സംബന്ധിച്ച് പ്രായോഗിക പരിശീലനം നൽകും. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദ്ധർ പരിശീലനത്തിന് നേതൃത്വം നൽകും.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 0478 2861493,9288400448 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.