ഹരിപ്പാട് :കഥകളി ആസ്വാദന സംരക്ഷണയ്ക്കുള്ള വൈരശ്ശേരി ഗായത്രി തൗരത്രിക പുരസ്‌ക്കാര സമർപ്പണം‌ 16 ന് ഏവൂരിൽ നടക്കും. ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൈകിട്ട് 7 ന് നടക്കുന്ന ചടങ്ങിൽ തലത്തോട്ട ബാലചന്ദ്രൻ പിള്ള പുരസ്ക്കാരം ഏറ്റുവാങ്ങും. സാമൂഹിക മാദ്ദ്യമങ്ങളിലൂടെ കഥകളി ആസ്വാദനത്തിന് വഴിയൊരുക്കിയതിനാണ് ബാലചന്ദ്രൻ പിള്ള അവാർഡിന് അർഹനായത്.ചടങ്ങിന് ശേഷം വൈരശ്ശേരി വാമനൻ നമ്പൂതിരി എഴുതി സംവിധാനം ചെയ്ത "ഇഡിംബ പൂർണിമ "കഥകളി അരങ്ങേറും.