മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പന്തലിന്റെ കാൽനാട്ട് കർമ്മം വികാരി ഫാ.കെ.എം.വർഗീസ് കളിയ്ക്കൽ നിർവ്വഹിച്ചു. സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്.ബാബു, ജൂബിലി ജനറൽ കൺവീനർ ജോൺ കെ.മാത്യു, ജോ.ജനറൽ കൺവീനർ അലക്സ് മാത്യു, പബ്ലിസിറ്റി കൺവീനർ ഡോ.വർഗീസ് പോത്തൻ, ജൂബിലി കമ്മിറ്റി ഭാരവാഹികളായ സി.കെ.അലക്സാണ്ടർ, പ്രൊഫ.കെ.വർഗീസ് ഉലുവത്ത്, ജോ.എം.ജോർജ്, ബേബി കൊച്ചു തറയിൽ, ജോസ് പാപ്പച്ചൻ,ടി.പി.മാത്യു തുടങ്ങിയവർ സംസാരിച്ചു.