മാവേലിക്കര : എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കഥകളിയിൽ നിന്ന് വിട പറഞ്ഞ 75കാരി
62 വർഷത്തിന് ശേഷം വീണ്ടും അരങ്ങിലെത്തി. കണ്ടിയൂർ നീലമന വിഷ്ണു നിലയത്തിൽ സി.എസ്.ദേവയാനി ദേവിയാണ് മക്കളുടെയും കൊച്ചുമക്കളുടെയും ആഗ്രഹപ്രകാരം
വീണ്ടും അരങ്ങിൽ കഥകളി അവതരിപ്പിച്ചത്. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിലെ അരങ്ങിൽ പൂതനാമോക്ഷം കഥകളിയിൽ ലളിത-പൂതന വേഷങ്ങളിലാണ് ദേവയാനി തിളങ്ങിയത്. കഥകളി നടനും പാട്ടുകാരനും മേളവിദ്വാനുമായ എറണാകുളം പെരുമ്പാവൂർ പുന്നയം ചന്ദ്രമന ഇല്ലത്ത് സി.ജി.ശ്രീധരൻ നമ്പൂതിരിയുടെയും മീനച്ചിൽ തോവണം കോട്ടില്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകളാണ് ദേവയാനി.