mannar-town-club

മാന്നാർ: കഴിഞ്ഞ 12 വർഷക്കാലമായി മാന്നാർ സ്റ്റോർ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മാന്നാർ ടൗൺ ക്ലബിന്റെ പുതിയ ഓഫീസ് കെട്ടിടം കുറ്റിയിൽ ജംഗ്ഷനിൽ ഉള്ള കുറ്റിയിൽ ബിൽഡിംഗിൽ ക്ലബ്ബ് പ്രസിഡന്റ് ശിവദാസ് യു.പണിക്കർ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എസ്. .വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജി.കൃഷ്ണകുമാർ, അജിത്ത് പഴവൂർ, സതീഷ് ശാന്തിനിവാസ്, കലാധരൻ കൈലാസം, അൻഷാദ് മാന്നാർ, ഹരികുമാർ ശിവം, പ്രകാശ് പ്രഭ, ബെൻസി, തോമസ് കൈയ്യത്ര, മധു കുമാർ, വിജയകുമാർ കോന്നാത്ത്, ശിവദാസ് എസ്, പ്രണവ് മണി തുടങ്ങിയവർ സംസാരിച്ചു.