1

കുട്ടനാട് : തലവടി കൃഷിഭവന് കീഴിലെ മകരചാലി പാടത്ത് നെല്ല് സംഭരണം മുടങ്ങിയതിനെത്തുടർന്ന് കൊയ്തെടുത്ത നെല്ല് വേനൽമഴയിൽ നശിക്കുമോയെന്ന ഭീതിയിൽ കർഷകർ. പാടത്തും വരമ്പിലുമായി കൂട്ടിയിട്ടിരിക്കുകയാണ് 350 ഓളം ക്വിന്റൽ നെല്ല്

56 ഏക്കറുള്ള പാടശേഖരത്ത് 18 ദിവസം മുമ്പാണ് കൊയ്ത്ത് ആരംഭിച്ചത്. 44 ഏക്കറിലെ കൊയ്ത്ത് പൂർത്തിയായെങ്കിലും 12 ഏക്കർ ഇനിയും കൊയ്യാനുണ്ട്. കഴിഞ്ഞ ദിവസം വേനൽമഴ കൂടി പെയ്തതോടെ യന്ത്രം പാടത്ത് ഇറക്കാൻ കഴിയാത്ത സ്ഥിതിയായി.

നെല്ലിന് ഉണക്ക് കൂടുതലായതിനാൽ അരി കുറയുമെന്നും മറ്റും പറഞ്ഞ് നെല്ല് എടുക്കാൻ മില്ലുടമകൾ തയ്യാറാകാത്തതാണ് സംഭരണം തടസ്സപ്പെടാൻ കാരണം.