ambala

അമ്പലപ്പുഴ: ആലപ്പുഴ കേപ്പ് കോളേജ് ഒഫ് നഴ്‌സിംഗിൽ അന്തർദേശീയ നഴ്‌സസ് വരാഘോഷം നടന്നു. ഇതിന്റെ ഭാഗമായി കലാ,​കായിക,​രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. സമാപന റാലിയും നടന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റൂബി ജോൺ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രമ്യാ രാജൻ, അസോസിയേറ്റ് പ്രൊഫ. ജപ്‌സി ജെയിൻ,സീനിയർ ലെക്‌ചറർ സമസ്യ എന്നിവർ നേതൃത്വം നൽകി. മത്സവിജയികൾക്ക് സമ്മാനങ്ങളും പ്രശസ്‌തി പത്രവും വിതരണം ചെയ്തു.