മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിനു പിന്നാലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും മാന്നാർ കുരട്ടിക്കാട് ശ്രീഭൂവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂൾ നൂറു മേനി വിജയം നേടി. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 30 കുട്ടികളിൽ 97 % മാർക്കോടെ ഫുൾ എവൺ നേടിയ ലക്ഷ്മി വാസുദേവൻ ഉൾപ്പെടെ രണ്ടുപേർ 90%ത്തിനു മുകളിലും പതിനൊന്ന് പേർ 80 ശതമാനത്തിനു മുകളിലും മാർക്കോടെയാണ് നൂറു ശതമാനം വിജയം നേടിയത്. എൻട്രൻസ് മത്സര പരീക്ഷകളിൽ പ്രത്യേക പരിശീലനത്തോടെ പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ചതായി സ്‌കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അറിയിച്ചു. പ്ലേ സ്കൂൾ മുതൽ 10-ാം ക്ലാസുവരെ സി.ബി.എസ്.ഇ സിലബസിലും 5-ാം ക്ലാസുമുതൽ ഹയർ സെക്കൻഡറിതലം വരെ കേരളാ സിലബസിലും അദ്ധ്യയനം നടത്തിവരുന്ന ശ്രീഭൂവനേശ്വരി സ്‌കൂൾ സുവർണ്ണ ജൂബിലി നിറവിലാണ്.