fsa

പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഴിമതി നടത്തുന്നെന്ന് ആരോപിച്ച് ബി ജെ.പി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വി.കെ.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ .ബി .ജെ .പി സംസ്ഥാന കമ്മിറ്റി അംഗം പി.കെ ഇന്ദുചൂഡൻ,.മണ്ഡലം ജനറൽ സെക്രട്ടറി കെ രാജേഷ്, അബ്രഹാം മാത്യു വാഴത്തറ, എസ്. ദിനേശ് കുമാർ,. തങ്കൻ, പുരുഷോത്തമൻ ,അഭിജിത്ത് അശോകൻ, ഉമാപതി രാജൻ തുടങ്ങിയവർ സംസാരിച്ചു