ആലപ്പുഴ : നെല്ല് സംഭരണം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ മുൻകൈയെടുക്കണമെന്ന് നെൽ -നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. പുഞ്ചകൃഷിയുടെ വിളവെടുപ്പിന്റെ അവസാന ഘട്ടത്തിൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നെല്ല് സംഭരണം പാളിച്ചയിലേക്ക് നീങ്ങുകയാണ്. കൊയ്ത്ത് കഴിഞ്ഞിട്ട് 12 മുതൽ 18 ദിവസം വരെയായിട്ടും നെല്ല് സംഭരിക്കുവാൻ മില്ലുടമകൾ എത്തിച്ചേർന്നിട്ടില്ല. ഏറ്റവും അടിയന്തരമായി ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്ന് ബേബി പാറക്കാടൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.