മുഹമ്മ : എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ ചേർത്തല സി.സി.ടി അനുമോദിച്ചു. പ്രസിഡന്റ്കെ.ബി. ഷാജഹാൻ യോഗം ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗൗരിനന്ദയ്ക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ഡ്രൈവർ പി.എം. ജിജോയുടെ മകളായ ഗൗരിനന്ദ അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. സെക്രട്ടറി സത്യധരൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ എ. പി. പ്രകാശൻ, പി. മേഘലാൽ, എം. കുഞ്ഞുമോൻ, വി.രാമകൃഷ്ണൻ, എ.ഡി ബാബു എന്നിവർ സംസാരിച്ചു.