1

കുട്ടനാട് :എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ മൂവാറ്റുപുഴ വിദ്യാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടുകൂടി നടത്തിയ വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് അദ്ധ്യക്ഷനായി. യൂണിയൻ മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ, യൂത്ത്മൂവ്മെന്റെ സെക്രട്ടറി സുചിത്ര, സൈബർസേന കൺവീനർ സുജിത് മോഹനൻ എന്നിവർ പങ്കെടുത്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി സിമ്മി ജിജി സ്വാഗതം പറഞ്ഞു.