ആലപ്പുഴ: ആലപ്പുഴ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 18, 19 തീയതികളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഒരു വാർഡിൽ കുറഞ്ഞത് നാല് കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും. 16ന് വൈകിട്ട് 3 ന് നഗരസഭ കൗൺസിൽ ഹാളിൽ വിപുലമായ യോഗം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ രൂപം നൽകും.18ന് നഗരത്തിലെ വീടുകളും പരിസരവും ഓഫീസുകളും പരിസരവും ശുചീകരിക്കും. 19ന് എല്ലാ വാർഡുകളിലും പൊതു ഇടങ്ങളും ശുചീകരിക്കും. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഓരോ വാർഡിലും 20000 രൂപ തനത് ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം,ആർ,പ്രേം, കക്ഷിനേതാക്കളായ സൗമ്യരാജ്, ഡി.പി.മധു, അഡ്വ.റീഗോരാജു, സലിം മുല്ലാത്ത്, കൗൺസിലർമാരായ ബി.മെഹബൂബ്, ബി.അജേഷ്, മനു ഉപേന്ദ്രൻ, അരവിന്ദാക്ഷൻ, എൽജിൻ റിച്ചാഡ്, നജിത ഹാരിസ്, പ്രഭ ശശികുമാർ, സെക്രട്ടറി എ,എം,മുംതാസ്, എൻജിനിയർ ഷിബു നാൽപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.