പൂച്ചാക്കൽ: യൂണിഫോം തുണിത്തരങ്ങൾ മുതൽ ബാഗ്, ചെരിപ്പ്, കുട, നോട്ട് ബുക്ക് തുടങ്ങിയ എല്ലാ വസ്തുക്കളും വില്പന നടത്തി വിദ്യാലയങ്ങളെ വ്യാപാര ശാലകളാക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി വി. സബിൽ രാജ് പറഞ്ഞു. അരൂക്കുറ്റി മർചന്റ്സ് അസോസിയേഷൻ 27-ാ മത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വടുതല വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരൂക്കുറ്റി മർചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഇ.കെ. ബഷീർ കണക്കവതരിപ്പിച്ചു. അംഗങ്ങൾക്കുള്ള ഗിഫ്റ്റ് വിതരണം സെക്രട്ടറി കെ.പി. ഫസീർ നിർവഹിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ജില്ല വൈസ് പ്രസിഡന്റ് ആർ. സുഭാഷ് സെക്രട്ടറി ടി.ഡി. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.ടി.വേണുഗോപാൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.എസ്. നാസിമുദ്ദീൻ, സീനിയർ വൈസ് പ്രസിഡന്റ് കെ.എം. കൊച്ചുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി സി.കെ. അഷറഫ് (പ്രസിഡന്റ്) എൻ.എ. സക്കരിയ, ടി.എസ്. നാസിമുദ്ദീൻ (വൈസ്. പ്രസിഡന്റ്) വി.സി. രാജേന്ദ്രൻ (ജനറൽ സെക്രട്ടറി) കെ.പി. ഫസീർ ( സെക്രട്ടറി) എം.എച്ച്. ഇസ്മയിൽ (ഖജാൻജി) പി.എം. ഷാജിർഖാൻ, വി.എ. അബ്ദുൽ ഖരീം, സുനിൽ കുമാർ, ചന്ദ്രബോസ്, ബാബു ചെമ്മാത്തിൽ, ഷിഹാസ്, ജയ രമേശ്, ബിലാൽ(കമ്മറ്റി അംഗങ്ങൾ) കെ.എം. കൊച്ചുണ്ണി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.