ആലപ്പുഴ: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് ഒന്നരമാസമായിട്ടും വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങളും പെൻഷനും വിതരണം ചെയ്യാത്തതിലും കുടിശ്ശിക വരുത്തുന്നതിലും പ്രതിഷേധിച്ച് കേരള ഗവർണർക്ക് അങ്കണവാടി ജീവനക്കാരുടെ ഭീമഹർജി നൽകാൻ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ളോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഈമാസം കുടിശിക സഹിതം പെൻഷൻ തുകയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ ജില്ലാ കളക്ടറേറ്റുകൾക്കു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ അറിയിച്ചു.