ഹരിപ്പാട് : ആർ.ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹരിപ്പാട് നിയോജകമണ്ഡലത്തിലെയും വീയപുരം പഞ്ചായത്തിലെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്കൂളുകൾക്കും മെരിറ്റ് അവാർഡ് നൽകും. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ 31ന് മുൻപ് സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ നൽകണം.