ഹരിപ്പാട്: ബാലസംഘം കാർത്തികപ്പള്ളി ഏരിയ ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഏരിയ രക്ഷാധികാരി കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൽ.നന്ദന അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി ജി.ഗൗതം, ഷൈനി ,വി.മംഗളകുമാർ,ഇ.അച്യുതൻ, മോഹൻകുമാർ എന്നിവർ സംസാരിച്ചു. ടി.കെ.ദേവകുമാർ, വി.കെ.സഹദേവൻ, അഡ്വ.ടി.എസ്.താഹ, പ്രൊഫ. കെ.പി.പ്രസാദ് (രക്ഷാധികാരികൾ), കെ.ശ്രീകുമാർ (ചെയർമാൻ), എൽ.നന്ദന (വൈസ് ചെയര്‍മാൻ), എ.എം.നൗഷാദ് (കൺവീനർ), ജി.ഗൗതം (ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു. 19ന് ഉച്ചയ്ക്ക് 2ന് ചിങ്ങോലി ചൂരവിള യു.പി സ്കൂളിലാണ് പരിപാടി.