ഹരിപ്പാട്: എട്ടാമത് മനേഷ് മെമ്മോറിയയിൽ ഓൾ കേരള അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം സെലെക്ടഡ് സി.സി ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത സെലെക്ടഡ് സി.സി 19.2 ഓവറിൽ 121 സ്കോർ ചെയ്തു. രണ്ടാമത് ബാറ്റ് ചെയ്ത തിരുവനന്തപുരം ലിറ്റിൽ മാസ്റ്റേഴ്സിനു നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്. സമ്മാനദാന ചടങ്ങിൽ എം.സി.സി മുൻ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി സിനിൽ സബാദ് മുഖ്യാഥിതിയായി. എം.സി.സി മാനേജർ ബി.ആർ.സുധി , രക്ഷാധികാരി ബിജു വി നായർ, ട്രഷറർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.