മാന്നാർ: നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഒഫ് കടപ്രയുടെ നേതൃത്വത്തിൽ നഴ്‌സുമാരെ ആദരിച്ചു. ചടങ്ങ് മാന്നാർ പൊലീസ് സി.ഐ ബി.രാജേന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഒഫ് കടപ്ര പ്രസിഡന്റ് പി.ബി ഷുജാ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318ബി യുടെ ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ് മുഖ്യാതിഥിയായി. ലിജോ പുളിമ്പള്ളിൽ, വിനു ഗ്രീത്തോസ്, സതീഷ് ശാന്തിനിവാസ്, ഹരികൃഷ്ണപിള്ള, പ്രദീപ്ചന്ദ്രൻ, ഡോ.ഡിജി, അഡ്വ.സിജി ഷുജ, പി.സി.രവി, ആകാശ് രമേശ് എന്നിവർ സംസാരിച്ചു.