ആലപ്പുഴ : ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചേർത്തല എസ്.എൻ. എം.ജി.ബി.എച്ച്.എസ്.എസിലെ ദേവിചന്ദനയെ സ്രാങ്ക് അസോസിയേഷൻ അനുമോദിച്ചു. കൂലിപ്പണിക്കാരനായ പ്രശോഭന്റെയും ആശയുടെയും മകളാണ്. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ് ദേവി ചന്ദനയ്ക്ക് മെമന്റോ നൽകി. സംസ്ഥാന സെക്രട്ടറി സി.എൻ.ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റുമാരായ ജോൺ ജോബ്, എം.സുധീർ, രക്ഷാധിക്കാരി അനൂപ് ഏറ്റുമാനൂർ, ശ്യാം ചേർത്തല , അനീഷ് മാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു.