ambala

അമ്പലപ്പുഴ : പുന്നപ്ര കളരി ശ്രീഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം കോയ്മ സ്ഥാനി വി.ജെ .ശ്രീകുമാർ വലിയമഠം ഭദ്രദീപ പ്രകാശനം നടത്തി. തൈക്കാട്ടുശ്ശേരി വിജയപ്പൻ നായരാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി കൃഷ്ണരാജ് , സപ്താഹ കമ്മറ്റി രക്ഷാധികാരി മുരളീധരൻ നായർ, പ്രസിഡന്റ്എസ്. രമണൻ, വൈസ് പ്രസിഡൻ്റ് ചന്ദ്ര ശേഖരൻപിള്ള, സെക്രട്ടറി മോഹനൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചൊവ്വാഴ്ച അവഭ്യഥ സ്നാനത്തോടെ സമാപിക്കും.