sd

എടത്വാ: നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് നീർനായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ കൊത്തപ്പള്ളി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവിൽ അമ്മയ്ക്കും സഹോദരൻ വിഘ്‌നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വിനായകിന്റെ കാലിലും മുതുകിലുമാണ് കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രമോദിനും രേഷ്മയ്ക്കും നീർനായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം നിരവധി ആളുകൾക്ക് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.