a

മാവേലിക്കര: കാർബൺ ബ്ലേയ്‌സ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഭരതൻ അനുസ്‌മരണവും തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര രചിച്ച 'ഈ നമ്പർ ഇപ്പോഴും തിരക്കിലാണ്' എന്ന നോവലിന്റെ പ്രകാശന സമ്മേളനവും എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ പുസ്‌തകം പ്രകാശനം നിർവഹിച്ചു. നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര പുസ്‌തകം ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡൻ്റ് ജേക്കബ് ഉമ്മൻ അധ്യക്ഷനായി. നോവലിസ്റ്റ് കെ.കെ.സുധാകരൻ ഭരതൻ അനുസ്മരണം നടത്തി.എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ഡോ.എ.വി.ആനന്ദരാജ്, ബിനു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.