ചേർത്തല: കേരള വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ചേർത്തല ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായപരിധി ഇല്ല. www.fcikerala.orgൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31ന് വൈകിട്ട് 5 മണി. ഫോൺ:0478 2817234,7012434510.