മാവേലിക്കര- കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് പുന്നമൂട് വെളിയിൽ പി.പി.പൊന്നൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കേരള യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ്, സോഷ്യലിസ്‌റ്റ് കേരള കോൺഗ്രസ് സംസ്‌ഥാന സെക്രട്ടേറിയറ്റംഗം, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ്, പൊന്നാരംതോട്ടം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, നേതാജി പബ്ലിക് ചാരിറ്റബിൾ സൊസൈറ്റി സ്‌ഥാപക ചെയർമാൻ, മാവേലിക്കര ജില്ലാ ആശുപത്രി ഉപദേശക സമിതിയംഗം, ളാഹ അൻപൊലിക്കളം കമ്മിറ്റിയംഗം തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലയാള ഭാഷ സമരത്തിന്റെ ഭാഗമായി നിയമസഭയിൽ മുദ്രാവാക്യം വിളിച്ചു നോട്ടീസ് വിതരണം ചെയ്തതിനു ഒരു മാസം ജയിൽവാസം അനുഭവിച്ചു. ഭാര്യ : പുഷ്‌പ. മകൾ: പി.പി.പവിത്ര. മരുമകൻ: സബീക്ക്.