പന്തളം : മങ്ങാരം പകലോമറ്റം ശാഖയിൽ ഇടത്തറതെക്കേതിൽ പരേതനായ ഇ.എം.ബേബിയുടെ ഭാര്യ ലീലാമ്മ ബേബി (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് മുടിയൂർക്കോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ : ജോൺ മത്തായി (ദുബായ്), സാറാമ്മ ഉമ്മൻ (അദ്ധ്യാപിക കെ.എസ്.എച്ച്.എസ്, ചേപ്പാട്), അമൃതാകുമാരി (അദ്ധ്യാപിക , സെന്റ് മേരീസ് ജി.എച്ച്.എസ്, കായംകുളം). മരുമക്കൾ : കൊച്ചുമോൾ ജോസഫ്, തോമസ് ഈപ്പൻ (റിട്ട. സയന്റിസ്റ്റ് റബർ ബോർഡ്), ബേബി ജോൺ (കുന്നത്തൂർ)