ചേർത്തല : സംസ്ഥാനത്തെ സർവകലാശാലകൾ പുതിയ അദ്ധ്യയന വർഷത്തിൽ നടപ്പാക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളെ കുറിച്ച് കെ.വി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ ബോധവത്കരണ സെമിനാർ ഒരുക്കും.വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സഹായകമായതരത്തിലാണ് 17ന് രാവിലെ 9.30 മുതൽ 12.30വരെ ചേർത്തല കെ.വി.എം കാമ്പസിൽ നടക്കുന്ന സെമിനാർ. പുതിയ ഡിഗ്രി രീതിയിൽ എങ്ങനെ കോഴ്സുകൾ തിരഞ്ഞെടുക്കണം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി ക്ലാസെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ഇ.കൃഷ്ണൻനമ്പൂതിരി,ബയോടെക്‌നോളജി വിഭാഗം മേധാവി ലക്ഷ്മി ആർ.നായർ,മാനേജ്‌മെന്റ് വിഭാഗം മേധാവി കാർത്തിക കെ.നായർ,കൊമേഴ്സ് വിഭാഗം മേധാവി ടി.ജി.സിനുമോൻ.സൗമ്യ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിവിധ സർവകലാശാലകളിലെ വിദഗ്ദ അദ്ധ്യാപകരാണ് സെമിനാർ നയിക്കുന്നത്. വിവരങ്ങൾക്ക്: 8281770245,8848333768.