കായംകുളം: ചെറിയ പത്തിയൂർ മംഗലത്തുകാവ് ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മംഗലത്തുകാവ് ക്ഷേത്രത്തിന്റെ ആറാമത് പ്രതിഷ്ഠാവാർഷികവും പൊതുയോഗവും 16 ,17 തീയതികളിൽ നടക്കും. ഹരിനാമകീർത്തനം ,പൊങ്കാല ,കാവിൽ നൂറുംപാലും ,സോപാനസംഗീതം, അന്നദാനം, താലപ്പൊലി വരവ് ,തിരുവാതിര, കോൽക്കളി ,കൈകൊട്ടിക്കളി എന്നിവ നടക്കും .17ന് ഉച്ചയ്ക്ക് രണ്ടിന് പൊതുയോഗം.ക്ഷേത്ര യോഗം ട്രസ്റ്റ് രക്ഷാധികാരി റെജി കുമാർ പുന്നൂരേത്ത് അദ്ധ്യക്ഷത വഹിക്കും.