ആലപ്പുഴ: സ്വിം കേരള സ്വിം പദ്ധതിയിലൂടെ കുട്ടികൾക്കായുളള നീന്തൽപരീശിലനം 19 മുതൽ 31വരെ ചേർത്തല പഴംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് രാവിലെ 8.30ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. 150 കുട്ടികൾക്ക് രാവിലെ ആറ് മുതൽ എട്ടുവരെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് പരിശീലനം. അപേക്ഷകൾ വാർഡ് കൗൺസിലർമാർ മുഖേനയാണ് സ്വീകരിക്കുക. വാർത്താസമ്മേളനത്തിൽ സാഹസികനീന്തൽതാരം എസ്.പി.മുരളീധരൻ, ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, വാർഡ് കൗൺസിലർ പി.എസ്.ശ്രീകുമാർ, കെ.കെ.ഗോപിക്കുട്ടൻ, ഡോ. ആർ.പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.